ആര്യന്മാരുടെ ആഗമനത്തിനു മുമ്പ് തന്നെ
കേരളത്തില്‍ ദ്രാവിഡവര്‍ഗ്ഗീയരായ നാഗന്മാര്‍ എന്നൊരു വര്‍ഗ്ഗക്കാര്‍
താമസിച്ചിരുന്നു. അവര്‍ നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. കേരളം മുഴുവനും,
വിശിഷ്യ മലബാറിന്റെ ഒരു ഭാഗത്തും എവിടെ നോക്കിയാലും അവര്‍ക്ക് ഒരു കാവും, സര്‍പ്പ
പ്രത്രിഷ്ഠയും ഉള്ളതായി കാണാം. ഈ
കാവുകളില്‍ ‘സര്‍പ്പം
തുള്ളല്‍’ എന്നൊരു
വഴിപാടാണ് പ്രധാനമായി നടത്തിപ്പോന്നിരുന്നത്. അതിനായി നാഗരാജാവിന്റെയും
നാഗയക്ഷിയുടെയും ഭംഗിയുള്ള പടങ്ങള്‍ നിലത്തു വരച്ചുണ്ടാക്കുക എന്നുള്ളത് പ്രധാന
ചടങ്ങായിരുന്നു. ഇതിനാണ് കളമെഴുത്ത് എന്ന് പറയുന്നത്.
കേരളത്തിലെ തീയ ജനതയുടെ പ്രാചീന കാല മത സങ്കല്‍പ്പത്തിന്റെ
ഒരു ദൃശ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇന്നും ആ വിശ്വാസം നില നിന്ന് വരുന്നുണ്ട്.
ബ്രാഹ്മണ മതം ഗുപ്ത ചക്രവര്‍ത്തിമാരുടെ നേത്രുത്വത്തില്‍ വിശാല ഹിന്ദുമതമായി
വികസിക്കുന്നതിനിടയില്‍ നാഗാരാധന ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി തീരുകയാണുണ്ടായത്.
ഇന്നത്തെ നിലയില്‍ നോക്കുമ്പോള്‍ തീയ്യര്‍ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം മാത്രമാണ് അവര്‍ക്ക്
ഹിന്ദുമത വിശ്വാസത്തിന്റെ സാക്ഷാത്കാരം നല്‍കുന്ന ക്ഷേത്രങ്ങളില്‍ പ്രവേശനം
ലഭിച്ചു തുടങ്ങിയത്. സമുദായത്തിന്റെ പൊതുസ്വഭാവം നോക്കുമ്പോള്‍ വളരെ ചെറിയ ഒരു
വിഭാഗം മാത്രമേ ക്ഷേത്ര വിശ്വാസികളോ, ക്ഷേത്രാരാധകരോ
ആയിക്കാണുന്നുള്ളൂ.
നിഗൂഡ ശക്തികളുള്ള ചാത്തനെ (ബുദ്ധനായ ശാസ്താവിനെ) സേവിക്കുന്ന സമ്പ്രദായം താന്ത്രിക ബുദ്ധമതം തീയ്യര്‍ക്ക് നല്‍കിയിട്ടുള്ള ഒരു പൈതൃകമാണ്. സംഘകാലത്തെ ‘കോറ്റവൈ’ എന്ന അമ്മ ദൈവം പില്‍ക്കാലത്ത് അവര്‍ക്ക് പ്രചോദനം നല്‍കുന്ന ഭദ്രകാളിയായി രൂപമെടുത്തിരിക്കുന്നു.
പൊതുവേ നോക്കിയാല്‍ ആര്യന്മാര്‍ക്ക്
പ്രിയതരമായ വൈഷ്ണവ വിശ്വാസത്തെക്കാളും തീയ്യ സമുദായഘടനയില്‍ ഏറ്റവും സ്വാധീനം
ചെലുത്തിക്കാണുന്നത് ശൈവ വിശ്വാസമാണ്. അടുത്ത കാലത്ത് മാത്രമാണ് അവര്‍ വൈഷ്ണവ
ദേവതകളെ ആരാധിച്ചു തുടങ്ങിയത്.
ശിവന്‍,
സുബ്രഹ്മണ്യന്‍, ഗണപതി, വീരഭദ്രന്‍, അയ്യപ്പന്‍, ഭദ്ര (പത്തിനി) എന്നീ
പ്രമുഖ ശൈവദേവതകളെയാണ് തീയ്യര്‍ മുഖ്യമായും ആരാധിച്ചിരുന്നത്. മഹാവിഷ്ണു,
ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ വൈഷ്ണവ ദേവതകളും ഇപ്പോള്‍ തീയ്യര്‍ക്കിടയില്‍
അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കുട്ടിച്ചാത്തന്‍, പറക്കുട്ടി,
കരിംകുട്ടി, മുനി, മുണ്ടിയന്‍, കണ്ടകര്‍ണ്ണന്‍ മുതലായ ചില പ്രാചീന ഉപദേവതകള്‍
ശാസ്താവിന്റെ പല ഭാവങ്ങളുടെ അനുബന്ധമെന്നവണ്ണം തീയ്യരുടെ ഭക്തിക്കും പൂജക്കും മറ്റും
പാത്രീഭവിച്ചിരിക്കുന്നു.
(തുടരും.....)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ